എഐ സാങ്കേതിക മികവുള്ള ടിവികളുമായി സാംസങ്

എഐ തനിമയുള്ള അള്‍ട്രാ പ്രീമിയം നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി ടിവികള്‍ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ്. ബംഗളൂരുവിലെ സാംസങ് ഓപ്പറ ഹൗസില്‍ അണ്‍ബോക്‌സ് ആന്‍ഡ് ഡിസ്‌കവര്‍ എന്ന് പേരിട്ടിരുന്ന ചടങ്ങില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സാംസങ് ടി വികള്‍ അവതരിപ്പിച്ചത്.

ALSO READ:ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഉത്പന്നങ്ങളിലെല്ലാം സാംസങ് എഐയുടെ പരിവര്‍ത്തന ശക്തി ഉപയോഗപ്പെടുത്തുകയാണെന്നും അതിനാലാണ് ഹോം എന്റര്‍ടെയ്ന്‍മെന്റുമായി എഐ മികവ് സംയോജിപ്പിച്ചിരിക്കുന്നതെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ ജെ ബി പാര്‍ക്ക് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന ദൃശ്യാനുഭവം നല്‍കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 2024 റേഞ്ചിലെ നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി എന്നീ ടിവികള്‍ ഹോം എന്റര്‍ടെയ്ന്‍മെന്റിന് പുതിയ അനുഭവം നല്‍കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പഴുത്ത മാങ്ങ ഉണ്ടോ വീട്ടിൽ? ചൂടിൽ തണുപ്പേകും സ്വീറ്റ് ലെസ്സി ഉണ്ടാക്കാം

ദൃശ്യമികവിലും ശബ്ദമേന്മയിലും പുതിയ നിലവാരം സ്ഥാപിക്കുന്നതിന് തങ്ങളുടെ എഐ ടിവികള്‍ പര്യാപ്തമാണെന്ന് സാംസങ് ഇന്ത്യ വിഷ്വല്‍ ഡിസ്‌പ്ലേ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ എഐ മികവുള്ള നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി എന്നിവയുടെ വരവോടെ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News