സാംസങ്ങ് ഗാലക്സി ഇസഡ് ഫോൾഡിന്റെ സ്പെഷ്യൽ എഡിഷൻ കമ്പനി തിങ്കളാഴ്ച പുറത്തിറക്കി. ഗാലക്സി ഇസഡ് ഫോൾഡ് 6 ന് സമാനമായ ഡിസൈനാണ് സ്പെഷ്യൽ എഡിഷനും നൽകിയിരിക്കുന്നത്, ക്യാമറാ ഐലൻഡിന് ചെറിയ മാറ്റമുണ്ട്. തെരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ഫോൺ ലഭ്യമാകുകയുള്ളൂ.
നിലവിൽ ദക്ഷിണ കൊറിയയിൽ ലഭ്യമായ ഫോൺ ചൈനയിലേക്ക് വ്യാപിപ്പിച്ചേക്കാം എന്നാൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്.
Also Read: സൂപ്പർ ഹ്യൂമൻസിനെ സൃഷ്ടിക്കാൻ പോകുന്നോ; ഭ്രൂണങ്ങളുടെ ഐക്യു പരിശോധനയുമായി യുഎസ് കമ്പനി: വൻ വിമർശനം
200 എംപി വൈഡ് ആംഗിൾ ക്യാമറ, 6.5 ഇഞ്ച് കവർ ഡിസ്‌പ്ലേ, 8.0 ഇഞ്ച് ഫോൾഡബിൾ സ്‌ക്രീൻ എന്നിവയാണ് സ്പെഷ്യൽ എഡിഷന്റെ പ്രത്യേകത.
Also Read: കാത്തിരിപ്പിന് വിരാമം, വൺപ്ലസ് 13 ലോഞ്ച് തിയതി പ്രഖ്യാപിച്ചു; വരുന്നത് സീരീസിലെ ‘ബാറ്ററി പവർഹൗസ്’
16 ജിബി റാമും 512 ജിബി സ്റ്റോറേജുമായി വരുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC പ്രൊസസറാണുള്ളത്. അണ്ടർ-ഡിസ്‌പ്ലേ ക്യാമറ, എസ്-പെൻ സപ്പോർട്ട് എന്നിവ സ്പെഷ്യൽ എഡിഷനിൽ ഉണ്ടായിരിക്കില്ല. ബ്ലാക്ക് ഷാഡോ ഷെയിഡിലാണ് ഫോൺ ലഭ്യമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here