ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആഴക്കടലിലേക്ക്; ഒന്നും രണ്ടുമല്ല 6000 മീറ്റര്‍ ആഴത്തിലേക്ക്!

അടുത്ത വര്‍ഷം അവസാനത്തോടെ ആഴക്കടലിലേക്ക്, സമുദ്രനിരപ്പില്‍ നിന്നും ആറുകിലോമീറ്റര്‍ (6000മീറ്റര്‍) ആഴത്തിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അയക്കുമെന്ന് വ്യക്താക്കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജ്ജു. ഇന്ത്യയുടെ ആഴക്കടല്‍ പര്യവേഷണ മുങ്ങിക്കപ്പല്‍ മത്സ്യ6000ന് ആറായിരം മീറ്റര്‍ ആയത്തില്‍ മനുഷ്യരെ കൊണ്ടുപോകാന്‍ സജ്ജമാണെന്നും അതിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം; വിധികർത്താക്കളെ തടഞ്ഞു

സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി മത്സ്യ6000ല്‍ മൂന്നുപേരെ കടലിന്റെ ആഴങ്ങളിലെത്തിക്കാനാണ് ശ്രമം.

നിങ്ങള്‍ സമുദ്രയാനെ കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളിപ്പോള്‍ സംസാരിക്കുന്നത് ആറായിരം മീറ്ററോളം, 6കിലോമീറ്റര്‍ സമുദ്രത്തിനടിയില്‍ പോകാന്‍ കഴിയുന്ന നമ്മുടെ പദ്ധതിയെ കുറിച്ചാണ് നിങ്ങളിപ്പോള്‍ സംസാരിക്കുന്നത്. മത്സ്യയെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ മനുഷ്യനെ കൊണ്ടുപോകാന്‍ കഴിയുന്ന ഈ മെഷീന്‍ ലക്ഷ്യത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ മേല്‍നോട്ടം കൃത്യമായി നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  അയല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു…മറ്റെല്ലാ കറികളും മാറി നിൽക്കും!

2021ലാണ് ആഴക്കടല്‍ പര്യവേഷണവുമായി ബന്ധപ്പെട്ട് സമുദ്രയാന്‍ എന്ന പദ്ധതി ആരംഭിച്ചത്. മൂന്നു ക്രൂ അംഗങ്ങളെ വഹിക്കാന്‍ കഴിയുന്ന മത്സ്യ6000 ആറായിരം മീറ്റര്‍ ആഴത്തില്‍ മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സമുദ്രനിരപ്പിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

സയന്റിഫിക്ക് സെന്‍സര്‍, ഉപകരണങ്ങള്‍ എന്നിവയും പന്ത്രണ്ടു മണിക്കൂറോളം പ്രവര്‍ത്തന ക്ഷമത (അത്യാവശ്യ ഘട്ടങ്ങളില്‍ അത് 96 മണിക്കൂര്‍ വരെ നീട്ടാം) എന്നീ സജ്ജീകരണങ്ങളും ഉണ്ട്. ഇന്ത്യയ്ക്ക് മുമ്പ് യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഈ പരീക്ഷണത്തില്‍ വിജയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News