പ്രിയപ്പെട്ട മന്ന പോയി, വീട് ഇനിയൊരിക്കലും പഴയതു പോലെയാകില്ല: സങ്കടവാർത്ത പങ്കുവെച്ച് സംവൃത സുനിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. നിരവധി സിനിമകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നെങ്കിലും വിവാഹ ശേഷം താരം വെള്ളിത്തിരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സങ്കടകരമായ ഒരു വാർത്ത സമൂഹ മാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് താരം.

ALSO READ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

പ്രിയപ്പെട്ട മന്ന പോയി, വീടിനി ഒരിക്കലും പഴയ പോലെ ആവില്ല എന്ന് തുടങ്ങുന്ന ഒരു ചെറിയ കുറിപ്പും ഒരു ചിത്രവുമാണ് സംവൃത പങ്കുവെച്ചത്. അമ്മമ്മയുടെ മരണം അറിയിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു അത്.

ALSO READ: പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് വീഡിയോ അയച്ചുകൊടുത്തശേഷം ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

‘ഞങ്ങളുടെ സുന്ദരിയായ പ്രിയ മന്ന ഞങ്ങളെ വിട്ടു പോയി. വീട് ഇനിയൊരിക്കലും പഴയതു പോലെയാകില്ല. അവസാനം വരെ ഞങ്ങൾ മന്നയെ സ്നേഹിക്കുകയും മിസ്സ് ചെയ്യുകയും ചെയ്യും,’ അമ്മമ്മയുടെ മരണം അറിയിച്ചു കൊണ്ട് നടി സംവൃത സുനിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, ഭർത്താവ് അഖിൽ ജയരാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. നാട്ടിൽ കണ്ണൂരാണ് സംവൃതയുടെ സ്വദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News