ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ബ്രിജ് ഭൂഷൻ രാജി വെയ്ക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. ബ്രിജ് ഭൂഷനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യതെങ്കിലും അറസ്റ്റ് വൈകുകയാണ്
ഹരിയാനയിലെ മന്ത്രി സന്ദീപ് സിങ്ങിനെതിരെ നൽകിയ പരാതിയിലും നടപടി ഉണ്ടായില്ലായെന്നും
സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംയുത കിസാൻ മോർച്ച പ്രതികരിച്ചു.
മുൻ ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് അദ്ദേഹം ഗവർണ്ണർ ആയിരുന്ന സമയത്ത് കർഷക സമരത്തിന് വേണ്ടത്ര പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം,ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് ദില്ലി പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദില്ലി പൊലീസ് സംരക്ഷണം നീട്ടിയത്. ബിജെപി എംപി കൂടിയായ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
ഗുസ്‌തി താരങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഞായറാഴ്‌ച സ്ഥലത്തെത്തിയതോടെ ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ താരങ്ങളുടെ കുത്തിയിരിപ്പ് സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിക്കുന്നത് തുടരുകയാണ്.
വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും, ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡൽഹിയിലെ ജന്തർമന്തറിലെ സമരസ്ഥലത്ത് നിന്ന് പുറത്തുപോകില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും ജന്തർ മന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here