മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കതിരെ പ്രക്ഷോഭം ശക്താമാക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കതിരെ പ്രക്ഷോഭം ശക്താമാക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമാക്കുക, കാര്‍ഷികവായ്പകള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് 9ന് എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കും. കാര്‍ഷിക മേഖലയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയങ്ങളെ കര്‍ഷക സമരങ്ങളിലൂടെ ചെറത്തുതോല്‍പ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also read:വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാരിനെതിരെ വീണ്ടും സമരം ശക്തമാക്കാനാണ് സംയുക്ത കിസാന്‍മോര്‍ച്ചയുടെ തീരുമാനം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടികര്‍ഷകവിരുദ്ധനയങ്ങള്‍ നടപ്പിലാക്കുകയാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ചൂണ്ടിക്കാട്ടി.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയെന്നത് നിയമപരമാക്കാണമെനന്നും, കര്‍ഷക വായ്പകള്‍ എഴുതിതള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും 10000 രൂപ പ്രതിമാസം പെന്‍ഷന്‍ ഉറപ്പാക്കുക, വൈദ്യുതി സ്വകാര്യവത്കരണം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

Also read:പാദം സംരക്ഷിക്കാം വീട്ടിൽ തന്നെ; നോക്കാം ഈ അഞ്ച് മാർഗങ്ങൾ

വരുന്ന കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ലോക്‌സഭാ കക്ഷി നേതാവിനും നിവേദനം നല്‍കും. കാര്‍ഷിക വിളകളുടെ ഉത്പാദനവും വിപണനവും കുത്തകവതകരിക്കുന്നതിരെതിരെ ആഗസ്ത് 9 ന് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News