‘ബിജെപിയെ ശിക്ഷിക്കൂ, കോര്‍പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’: നിയമസഭാ തെരഞ്ഞെടുപ്പിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരെ വഞ്ചിച്ച കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളും ഉയര്‍ത്തി കാമ്പയിന്‍ ശക്തമാക്കാനാണ് തീരുമാനം.

ALSO READ: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

‘ബിജെപിയെ ശിക്ഷിക്കൂ, കോര്‍പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണം നടത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും സമരത്തെ തുടര്‍ന്ന് നല്‍കിയ മറ്റ് ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊളള പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: ഒടുവില്‍ ആശ്വാസം: റാഫ ഇടനാഴി തുറന്നു, മരുന്നുമായി ട്രക്കുകള്‍ ഗാസയിലേക്ക്…

കര്‍ഷകര്‍ക്കും ദളിത വിഭാഗങ്ങള്‍ക്കും ഏറെ സ്വാധീനമുളള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പ്രചരണം ശക്തമാക്കാനാണ് കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. നിയമസഭാതെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ലോക് സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കര്‍ഷകര്‍ സംയുക്തമായി കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News