ഗുസ്തി താരങ്ങളുടെ സമരം, കിസാന്‍ മോര്‍ച്ചയുടെ നേതാക്കള്‍ സമരപ്പന്തലിലെത്തും

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെത്തിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് കിസാന്‍ മഹാ പഞ്ചായത്ത്.  ഇതുമായി ബന്ധപ്പെട്ട് സംയുത കിസാന്‍ മോര്‍ച്ചയുടെ അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തും. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്ന് ദില്ലി പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പൊലീസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും പിന്തുണ അറിയിച്ചെത്തുന്നവര്‍ സമാധാനം പാലിക്കണം എന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്ന് രാത്രി 7.00 മണിക്ക് മെഴുകുതിരി കത്തിച്ചും ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കും.അതേസമയം ഇന്നത്തെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ദില്ലി പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News