സംയുക്ത ബോളിവുഡിലേക്ക് ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്നു!

ഫിലിംമേക്കര്‍ ചരണ്‍ തേജ് ഉപ്പലപ്പാട്ടിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരം സംയുക്തയും ഹിന്ദി സിനിമാ ലോകത്തേക്ക്. ബോളിവുഡിന്റെ താരറാണി കജോള്‍, പ്രഭുദേവ, നസറുദ്ദീന്‍ ഷാ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി.

തെലുങ്കില്‍ സ്‌പൈ, മല്ലി മോഡലായിന്‍ഡി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ശേഷമാണ് ചരണ്‍ ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലെത്തിയത്. തന്റെ ആദ്യ സംവിധാന സംരംഭമെന്ന വലിയ ഒരു മോഹമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചരണ്‍ പറയുന്നു.

ALSO READ: കൊടുവള്ളിയിൽ ബസ് നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി; നിരവധിപേർക്ക് പരിക്ക്

ആക്ഷന്‍ – ത്രില്ലര്‍ – ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തെ കുറിച്ചാണ് പറയുന്നത്. മക്കളെയും കൊച്ചുമക്കളെയും പിരിഞ്ഞ് ജീവിക്കുന്നവരും നോക്കാന്‍ ആരുമില്ലാതെ പോകുന്നവരെ കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മറ്റെല്ലാ നായികമാരില്‍ നിന്നും വ്യത്യസ്തമായി ഒരു സൂപ്പര്‍സ്റ്റാറിനൊപ്പമല്ലാതെ, ഒരു സൂപ്പര്‍ നായികയ്‌ക്കൊപ്പം ബോളിവുഡിലേക്ക് കാല്‍വെയ്പ്പ് നടത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സംയുക്ത. ആക്ഷന്‍ സ്വീകന്‍സുകളിലൂടെ കാജോല്‍ ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ പുതുയൊരു മുഖമായിരിക്കും സംയുക്തക്കെന്നും കജോളും സംയുക്തയും തമ്മിലുള്ള ബന്ധം ചിത്രത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ഇരുവരും അത് നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും

മിന്‍സാര കനവിന് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. തന്റെ പുതിയ ചിത്രം ഒരു പ്രണയകഥയല്ലെന്നും എന്നാല്‍ ആളുകള്‍ക്ക് അത് തീര്‍ച്ചയായും ഇഷ്ടമാകുമെന്നും സംവിധായകന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News