‘എനിക്ക്​ എല്ലാം നേടിത്തന്ന സ്ഥലം, കണ്ണീർ പൊഴിക്കാതെ ഈ കുറിപ്പ്​ പൂർത്തിയാക്കാനാവില്ല’; കൈകുഞ്ഞിനൊപ്പം ഉംറ ചെയ്ത് സന ഖാൻ

ബോളിവുഡ് സിനിമാ ലോകത്ത് നിന്നും കുടുംബ ജീവിതത്തിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞ നടിയായിരുന്നു സന ഖാൻ. മൂന്ന്​ വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സനയുടെ വിവാഹം. ഇവർക്ക്​ അടുത്തിടെയായിരുന്നു ആദ്യത്തെ ആൺകുഞ്ഞ് പിറന്നത്​. തന്റെ വിശേഷങ്ങൾ സന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിയോടൊപ്പം ഉംറ ചെയ്തതിന്‍റെ ഫോട്ടോയും വിഡിയോയും പങ്കുവച്ചിരിക്കുകയാണ്​ സന.

ALSO READ:മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച കളക്ഷൻ നേടി കണ്ണൂർ സ്‌ക്വാഡ്; കേരളത്തിലെ ജയിലറെ മറികടക്കുമെന്ന് റിപ്പോർട്ട്

‘എനിക്ക്​ എല്ലാം നേടിത്തന്ന സ്ഥലം, എല്ലാ പ്രാർഥനകളും സഫലമാക്കിയ ഇടം. കണ്ണീർ പൊഴിക്കാതെ എനിക്ക്​ ഈ കുറിപ്പ്​ പൂർത്തിയാക്കാനാവില്ല’ എന്നാണ് മക്കയിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട്​ സന സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇവരുടെ കുഞ്ഞിന്​ താരിഖ്​ ജമീൽ എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​.

ALSO READ:അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും

ഉംറ യാത്രയിൽ മദീനയിലെത്തിയ ദമ്പതികൾ പ്രവാചകൻ മുഹമ്മദ്​ നബിയുടെ ഖബറിടവും സന്ദർശിച്ചിരുന്നു. ‘അൽഹംദുല്ലിലാഹ്, റോസ് മുബാറക്കിനുള്ളിൽ കയറാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി’ എന്നും മദീനയിലെ വിഡിയോ പങ്കുവച്ചുകൊണ്ട്​ സന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News