സനത് ജയസൂര്യയെ സ്ഥിരം പരിശീലകനായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

sanath

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സനത് ജയസൂര്യയെ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്ഥിരപ്പെടുത്തി. അദ്ദേഹവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ് പുതിയ കരാർ ഒപ്പുവെച്ചു.

ALSO READ; കാമുകനെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു: പാക്കിസ്ഥാനിൽ യുവതി  മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ വിഷം കൊടുത്ത് കൊന്നു

2026 മാർച്ച് 31 വരെയാണ് പുതിയ കരാർ. അദ്ദേഹത്തിന്റെ പരിശീലന മികവിൽ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തൽ. അടുത്തിടെ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ലങ്കൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇതിനാലാണ് സനത്തിനെ സ്ഥിര പരിശീലകൻ ആക്കുന്നതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ടീം എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ALSO READ;  അപ്പോൾ കേട്ടതൊന്നും സത്യമല്ലേ? ദൃശ്യം 3 ഉടനില്ലെന്ന് ജീത്തു ജോസഫ്

ഇതോടെ 2026 ടി20യിൽ അടക്കം സനത്തിന്റെ പരിശീലനത്തിന് കീഴിലാകും ലങ്കൻ ടീം മൈതാനത്തേക്കിറങ്ങുക. വെസ്റ്റ് ഇൻഡീസിനെതിരെ ഉടൻ നടക്കാനിരിക്കുന്ന ലിമിറ്റഡ് ഓവർ മാച്ചുകൾക്ക് വേണ്ടി ടീമിനെ പരിശീലിപ്പിക്കുക എന്നതാകും സനത് ജയസൂര്യയുടെ ആദ്യ ദൗത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News