സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ

സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണല്‍വാരല്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016 മുതല്‍ നദികളിലെ മണല്‍ വാരല്‍ നിലച്ചിരിക്കുകയാണ്.

ALSO READ:ബജറ്റ് 2024: ഇടുക്കി ഡാമില്‍ ലേസര്‍ ആന്‍ഡ് ലൈറ്റ് ഷോ; പദ്ധതി രൂപപ്പെടുത്താന്‍ 5 കോടി

ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്ന് നിയമനുസൃത നടപടികളോടെ ഈ സാമ്പത്തികവര്‍ഷം മണല്‍വാരല്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മണല്‍ നിക്ഷേപമുള്ള മറ്റ് നദികളില്‍ നിന്ന് ഘട്ടം ഘട്ടമായി മണല്‍വാരല്‍ ആരംഭിക്കും. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം നദികളിലെ ജലംസഭരണശേഷി വര്‍ധിപ്പിക്കുകയും വെള്ളപ്പൊക്ക സാധ്യത കുറയുകയും ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:തുറമുഖ വകുപ്പിനായി 3000 കോടി; പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ വരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News