ഇന്‍ഡിഗോയില്‍ നിന്നും കിട്ടിയ സാന്‍ഡ് വിച്ചില്‍ ആണി; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

വൃത്തിഹീനമായ ഫുഡ് ലഭിച്ചുവെന്ന രീതിയില്‍ നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നിരവധിയാളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു ന്യൂസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റില്‍ വച്ച് കിട്ടിയ സാന്‍ഡ്‌വിച്ചില്‍ ആണി കണ്ടുകിട്ടി എന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടെ പങ്കുവച്ച ഫോട്ടോയില്‍ പാതി കഴിച്ച സാന്‍ഡ്‌വിച്ചിനകത്ത് ആണി ഇരിക്കുന്നതും കാണാന്‍ സാധിക്കും. റെഡിറ്റിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഫ്‌ളൈറ്റിനകത്ത് നിന്ന് കിട്ടിയതാണെന്നാണ് പറയുന്നത്.

Also Read: പറമ്പില്‍ തീ പടരുന്നത് കണ്ട് കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികന് ദാരുണാന്ത്യം

ഫ്‌ളൈറ്റില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് തങ്ങള്‍ കഴിച്ചതെന്ന് ഇവര്‍ പറയുന്നത്. സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഇവര്‍ വിശദീകരണം ചോദിച്ചു. എന്നാല്‍ ഫ്‌ളൈറ്റില്‍ വച്ചല്ല സംഭവമുണ്ടായത് എന്നതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചതായും ഇവര്‍ പറയുന്നു.

Got a screw in my sandwich
byu/MacaroonIll3601 inbangalore

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News