കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ ചന്ദനം പിടികൂടി. എക്സൈസ് പരിശോധനക്കിടെയാണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന ചന്ദനം പിടിച്ചെടുത്തത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ എക്സൈസിൻ്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ചന്ദനം പിടികൂടിയത്. കർണാടക ആർ ടി സി ബസ്സിലാണ് ചന്ദനം പിടികൂടിയത്.
ALSO READ: നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; എന്‍ടിഎ ഡി ജിയെ മാറ്റി
ആദൂർ കുണ്ടാർ സ്വദേശി ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. കാർഡ് ബോർഡ് പെട്ടിയിലും ബാഗിലുമായാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ഇർഷാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ചന്ദനവും കസ്റ്റഡിയിലെടുത്ത ഷംസുദ്ധീനെയും തുടർ നടപടികൾക്കായി വനം വകുപ്പിന് കൈമാറി.
ALSO READ: ‘വധുവിന് മുന്‍പില്‍ എനിക്ക് ഹീറോയാകണം’: വിവാഹം മാറ്റിവെച്ച് സമൂഹമാധ്യമ താരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here