കോഴിക്കോട് ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച വാഹനത്തില്‍ ചന്ദനം കടത്തി; അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന കാറിലാണ് ചന്ദനം കടത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. വാഹനത്തില്‍ നിന്ന് 35 കിലോ ചന്ദനത്തടി പിടിച്ചെടുത്തു.

ALSO READ: അന്യ മതത്തിലുള്ള 17കാരിയുമായി പ്രണയം; യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്

ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 35 കിലോ ചന്ദനത്തടി പിടിച്ചെടുത്തു. ഒളവണ്ണ സ്വദേശി ഷാജുദ്ദീൻ, നല്ലളം സ്വദേശി നൗഫൽ, പന്തീരാങ്കാവ് സ്വദേശികളായ മണി, ശ്യാമപ്രസാദ്, അനിൽ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എ പി ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ചന്ദനം പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി  പ്രതികളെ താമരശ്ശേരി റേഞ്ച് ഓഫീസർക്ക് കൈമാറി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News