‘എന്റെ ആത്മാഭിനത്തിന് ക്ഷതമേറ്റു, ഇനി ആ മണ്ഡലത്തിലേക്ക് പ്രചാരണത്തിന് ഇല്ല’: സന്ദീപ് ജി വാര്യർ

തന്റെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട വ്യക്തിക്ക് താൻ പ്രചാരണത്തിന് ഇറങ്ങണം എന്നല്ലാതെ, മാനസിക വിഷമം പരിഹരിക്കണം എന്നില്ലെന്ന് സന്ദീപ് വാര്യർ. നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ട്, എല്ലാവർക്കും വിശദീകരണം നൽകാനുള്ള മാനസിക ബുദ്ധിമുട്ട് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read:സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

‘ഞാൻ എന്നൊരു വ്യക്തി എങ്ങനെയാണ് പൊതുസമൂഹത്തിൽ ഇടപ്പെട്ടിട്ടുള്ളത് എന്ന് ആളുകൾക്ക് അറിയാം. ഞാൻ ഒരിക്കലും ബി ജെ പി ക്കെതിരെ സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല. എന്റെ കുടുംബ പശ്ചാത്തലം വെച്ച് നോക്കുമ്പോൾ ആത്മാഭിമാനം വളരെ പ്രധാനപ്പെട്ടതാണ്. ആത്മാഭിമാനം നഷ്ട്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇനി ഒരിക്കലും ആ മണ്ഡലത്തിൽ പ്രചാരണത്തിന് ഇല്ല എന്ന് തീരുമാനം എടുക്കുന്നത്. ഞാൻ അത് സംഘടനയെ അറിയിക്കുകയും സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

‘പ്രചാരണത്തിന് ഞാൻ പോകേണ്ടതില്ല, ഞാൻ വെറുമൊരു ചെറിയ സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. ഞാൻ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും അവിടെ പ്രത്യേകിച്ച് പ്രശ്നം ഉണ്ടാകേണ്ട സാഹചര്യം ഒന്നും ഇല്ല. മൂന്ന് വർഷമായാണ് താൻ പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നത്. അതിന് പല സാഹചര്യങ്ങളും ഉണ്ട്. അത് ഈ നിമിഷം ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല’ – സന്ദീപ് ജി വാര്യർ.

Also read:മൂന്ന് ദിവസംമുന്‍പ് കാണാതായി, 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ അഴുകിയനിലയില്‍

അമ്മ മരിച്ചുകിടന്നപ്പോള്‍പ്പോലും സി കൃഷ്ണകുമാര്‍ വീട്ടില്‍ വന്നില്ലെന്നും തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാലക്കാട് ബിജെപി സ്ഥാര്‍ത്ഥിക്കായി വോട്ട് തേടി ഇറങ്ങില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News