ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസ് സിബിഐക്ക്

sandeep ghosh

ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് സംബന്ധിച്ച എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് കൈമാറി.

ALSO READ: ജെഎൻയുവിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

അതേസമയം ഡോക്ടറുടെ കൊലപാതകത്തില്‍ തുര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധവും തുടരുകയാണ്.സന്ദീപ്‌ഘോഷിനെ തുടര്‍ച്ചയായ ഒമ്പതാം ദിവസവും ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്കെതിരായ അഴിമതി ആരോപണക്കേസും സിബിഐക്ക് വിട്ടത്.കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്രേക അന്വേഷണ സംഘം കേസ് സംബന്ധിച്ച രേഖകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.ചോദ്യം ചെയ്യലില്‍ പൊരുത്തകേടുകളുള്ളതിനാള്‍ ഇയാളെ നുണപരിശോധനക്ക് ഹാജരാക്കിയേക്കും.അതിനിടെ മുഖ്യപ്രതി സഞ്ജയ് റോയ് സംഭവ ദിവസം പുലര്‍ച്ചെ 1.03 ന് ആശുപത്രിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടു.

ALSO READ: ‘ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തണം’: കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി

സംഭവത്തില്‍ മമതാ സര്‍ക്കാര്‍ പ്രതിയെയും പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാല്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്..അതേ സമയം സംഭവത്തില്‍ സുപ്രീകോടതി മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജൂനിയര്‍ ഡോക്ടരിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ശിക്ഷിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News