പടിയുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. ചിത്രത്തില്‍ ബോബി ഡിയോള്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ (അബ്രാര്‍ ഹക്ക്) എന്തുകൊണ്ടാണ് ഒരു മുസ്‌ലിം കഥാപാത്രമാക്കിയെന്ന് ചോദിച്ച് ധാരാളം വിശാംര്ഷങ്ങള് ഉയർന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സന്ദീപ് റെഡ്ഡി വംഗ.
സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്
ALSO READ: പ്രവാസികളുടെ പ്രിയപ്പെട്ട സര്‍ക്കാര്‍; കരുതലും കൈത്താങ്ങുമായി നവകേരള സദസ്
ആളുകള്‍ ആത്മവിശ്വാസമില്ലാത്ത ഒരവസ്ഥയിലേക്ക് പോകുമ്പോള്‍ പലരും അവരോട് ചര്‍ച്ചിലോ ബാബയുടെ അടുത്തേക്കോ പോകാന്‍ പറയുന്നത് കണ്ടിട്ടുണ്ട്. അവര്‍ ആത്മവിശ്വാസം ഇല്ലാതാകുന്നവരോട് പേര് മാറ്റാനും മറ്റും പറയാറുണ്ട്. ഇത്തരം ആളുകള്‍ അവരുടെ ജീവിതത്തില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ മതം മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. തങ്ങളുടെ മോശം അവസ്ഥയില്‍ അത് ഒരു പുതിയ ജന്മമാണെന്നാണ് അവര്‍ക്ക് തോന്നുക.
ഇത് പൂര്‍ണമായും അവരുടെ ഐഡന്റിറ്റിയുടെ മാറ്റമാണ്. അത്തരത്തില്‍ ഒരുപാടാളുകള്‍ ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മതം മാറുന്നത് നമ്മള്‍ കാണുന്നതാണ്. എന്നാല്‍ ആരും ഹിന്ദുമതത്തിലേക്ക് മാറുന്നത് നമ്മള്‍ കണ്ടിട്ടില്ല. അതുപോലെ, ഇസ്ലാം മതത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടാകും. അത് ഈ സിനിമയില്‍ ഉപയോഗിക്കാമെന്ന് ഞാന്‍ കരുതി. അങ്ങനെ സിനിമയുടെ തീം വലുതാക്കാന്‍ സാധിക്കും. അത് മാത്രമാണ് കാരണം. അല്ലാതെ സിനിമയിലൂടെ ഒരു മുസ്‌ലിമിനെ മോശമായി കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here