‘വിമർശനം ഒരു വിഷയമേയല്ല’, കൂടുതൽ വന്യവും മൃഗീയവുമായ അനിമലിന്റെ രണ്ടാം ഭാഗം? പ്രഖ്യാപനവുമായി സന്ദീപ് റെഡ്ഡി വംഗ

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം വിമർശനം കേട്ടതും എന്നാൽ ബോക്സ്ഓഫീസിൽ വിജയൻ നേടിയതുമായ ചിത്രമാണ് സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ. രണ്‍ബീര്‍ കപൂർ നായകനായെത്തിയ ചിത്രം വയലൻസും, ടോക്സിക് മസ്‌കുലിനിറ്റിയും, അമിത ലൈംഗികതയും നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ALSO READ: എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

വെറും 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 900 കോടിയില്‍ അധികം കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. നായകനായ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും റെക്കോഡ് വിജയമായിരുന്നു അനിമല്‍ സ്വന്തമാക്കിയത്. ചിത്രത്തിന് അടുത്ത ഭാഗം ഉണ്ടാകുമെന്ന സൂചന ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ തന്നെ ഉണ്ടായിരുന്നു.

ALSO READ: തന്നെ ഓര്‍മയുണ്ടോയെന്ന് ലാലേട്ടന്‍; മുള്ളുകൊണ്ട് മുറിഞ്ഞ് രക്തം വാര്‍ത്ത കൈവിരല്‍, ഈ യാത്രകള്‍ അവസാനിക്കുന്നില്ല!

മുബൈയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് ഷോയിലാണ് സന്ദീപ് റെഡ്ഡി വംഗ അനിമലിന്റെ അടുത്ത ഭാഗത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. വരാനിരിക്കുന്നത് അനിമലിനേക്കാള്‍ വലുതും വന്യവുമായ ഭാഗമാണെന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങ് 2026ല്‍ മാത്രമേ ആരംഭിക്കുകയുള്ളു എന്നും സന്ദീപ് വേദിയിൽ വെച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News