‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’; ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യർ കോൺഗ്രസിൽ!

sandeep varier

ബിജെപി സംസ്ഥാന സമിതി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ഇദ്ദേഹത്തിന്‍റെ പഴയകാല വിവാദ പരാമർശങ്ങളും പ്രസംഗങ്ങളും ചർച്ചയാകുന്നു. കടുത്ത വർഗീയ പരാമർശങ്ങൾ ചാനൽ ചർച്ചകളിലും പ്രസംഗങ്ങളിലും നടത്തിയിട്ടുള്ള ആളാണ് സന്ദീപ് വാര്യർ. ഇതിൽ കോൺഗ്രസിനെ ഏറ്റവുമധികം കുഴയ്ക്കാൻ പോകുന്നത് ഗാന്ധിവധവുമായി ബന്ധപ്പെട്ട സന്ദീപ് വാര്യരുടെ പരാമർശമാണ്. ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ഒരു ചാനൽ ചർച്ചയിൽ സന്ദീപ് വാര്യർ ചോദിച്ചിരുന്നു.

സന്ദീപ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇതിനെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ് സൈബർ പോരാളികൾ സോഷ്യൽ മീഡിയയിൽനിന്ന് ഓടിയൊളിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇത് കൂടാതെ നിരവധി വർഗീയ പരാമർശങ്ങളും സന്ദീപ് വാര്യർ നടത്തിയിട്ടുണ്ട്. മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകണമെന്ന സന്ദീപ് വാര്യരുടെ പരാമർശം വലിയ ചർച്ചയാട്ടിണ്ട്. കൂടാതെ പാലക്കാട് ആന ചരിഞ്ഞപ്പോൾ, അത് മലപ്പുറത്താണെന്ന സന്ദീപ് വാര്യരുടെ പച്ചക്കള്ളം വർഗീയ പ്രചാരണത്തിന് രാജ്യവ്യാപകമായി സംഘപരിവാർ ഉപയോഗിച്ചതാണ്.

Also Read- Sandeep Varier:സന്ദീപ് വാര്യരെ നീക്കിയതിന് പിന്നില്‍ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ക്രമക്കേട്

അറുപത് വർഷം നാടുഭരിച്ച് മുടിച്ച കുടുംബാംഗമാണ് രാഹുൽ ഗാന്ധിയെന്ന് സന്ദീപ് വാര്യർ പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരു പോസ്റ്റിൽ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന്നും സന്ദീപ് വാര്യർ വിളിച്ചിട്ടുണ്ട്.

Also Read- ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ; ഹലാൽ വിവാദത്തിൽ പോസ്റ്റ് മുക്കി സന്ദീപ് വാര്യർ

മല്ലികാർജുന ഖാർഗെ കോൺഗ്രസ് പ്രസിഡന്‍റായപ്പോൾ സന്ദീപ് വാര്യർ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലും നിറയെ പരിഹാസമായിരുന്നു. സീതാറാം കേസരിയെ ബാത്ത് റൂമിൽപൂട്ടിയിട്ടാണ് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതെന്നും ഈ പോസ്റ്റിൽ സന്ദീപ് വാര്യർ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News