‘ബിജെപിയിൽ ഇനി പ്രതീക്ഷയില്ല’; പാർട്ടി നടപടി ഭയക്കുന്നില്ലെന്ന് സന്ദീപ് വാരിയർ

SANDEEP G VARIER

ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാരിയർ.പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും പാർട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വ്യക്തമാക്കി.

എൻഡിഎ കൺവെൻഷൻ വേദിയിൽ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞുവെന്ന് സന്ദീപ് വീണ്ടും ആവർത്തിച്ചു. പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടതെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും
സന്ദീപ് കൂട്ടിച്ചേർത്തു.

ALSO READ; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് ബിജെപി സ്ഥാര്‍ത്ഥിക്കായി വോട്ട് തേടി ഇറങ്ങില്ലെന്നും സന്ദീപ് വാര്യര്‍ മുൻപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.അമ്മ മരിച്ചുകിടന്നപ്പോള്‍പ്പോലും സി കൃഷ്ണകുമാര്‍ വീട്ടില്‍ വന്നില്ലെന്നും തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.തന്റെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട വ്യക്തിക്ക് താൻ പ്രചാരണത്തിന് ഇറങ്ങണം എന്നല്ലാതെ, മാനസിക വിഷമം പരിഹരിക്കണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News