അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

SANDEEP G VARIER

സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഇന്ന് സന്ദീപ് വാരിയർ സന്ദർശിച്ചിരുന്നു. പണ്ട് സമസ്തയെ താലിബാൻ എന്ന് വിശേഷിപ്പിച്ച സന്ദീപ് വാര്യർ ഇന്ന് ജിഫ്രി തങ്ങളെ ആത്മീയ രംഗത്തെ സൂര്യ തേജസ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. സന്ദീപിന്റെ ഈ വിചിത്രമായ മലക്കം മറിച്ചിലിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ആണ് ഉയരുന്നത്.

Also read: തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് തെരഞ്ഞെടുപ്പ് ദിനത്തിൽ ഇരട്ടത്താപ്പുമായി സന്ദീപ് വാര്യർ. 2023 ഡിസംബർ 28ന് സമസ്ത /കേരള താലിബാൻ ആണെന്ന് പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സന്ദീപ് വാര്യർ ഇന്ന് രാവിലെ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. പറഞ്ഞ വാക്കിൽ നിന്നും മലക്കംമറിഞ്ഞ് കേരളത്തിലെ ആത്മീയ മണ്ഡലത്തിലെ സൂര്യതേജസ് ആണ് സമസ്ത എന്നാണ് ഇന്ന് സന്ദീപ് വാര്യർ സമസ്തയെ വിശേഷിപ്പിച്ചത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള നാടകമെന്നാണ് രാഷ്ട്രീയ കേരളം സന്ദീപ് വാര്യരുടെ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News