സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

minister-p-rajeev

സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിലടക്കം രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, വിഷയത്തിൽ ഒരു ശാശ്വത പരിഹാരത്തിനായാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ തുറന്ന് കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അത് സമുദായത്തിൻ്റേതായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തെ സാധൂകരിച്ചു കൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.

ALSO READ: ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ

അതേസമയം, ആർഎസ്എസ് നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. സതീശൻ ദൂതൻ വഴി ചർച്ച നടത്തിയാണ് സന്ദീപിനെ കോൺഗ്രസിൽ എത്തിച്ചിട്ടുള്ളതെന്നും കെപിസിസി ജനറൽ സെക്രട്ടറി പദവിയും നിയമസഭാ സീറ്റും ആണ് ഓഫറായി നൽകിയിട്ടുള്ളത് എന്നുമാണ് വിവരം. നിയമസഭയിൽ തോറ്റാൽ രാജ്യസഭാ സീറ്റ് പകരം നൽകുകയും ചെയ്യും. വി.ഡി. സതീശൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് ചർച്ച നടത്തിയതെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News