സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ; എ കെ ബാലൻ

A K Balan

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലാണ്. അത് കോൺഗ്രസ് പ്രവർത്തകർക്കും അറിയാവുന്ന കാര്യമാണ് ഇത്തരമൊരു വർഗീയകൂട്ട് കേരളം അംഗീകരിക്കണോ എന്ന് എ കെ ബാലൻ. ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് പറയാൻ സന്ദീപ് തയാറാകണം. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ തയാറാകണം എന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.

വർഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ടു പോവുകയാണ്. രണ്ട് വോട്ടിന് മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുന്നയാളാണ് കെ എം ഷാജി. അതിൽ അയാൾ റിസർച്ച് നടത്തുകയാണെന്നും എ കെ ബാലൻ പറഞ്ഞു.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ മാറിപ്പോയ വോട്ടുകൾ ഏകീകരിക്കാൻ പി സരിന് കഴിയും: മന്ത്രി പി രാജീവ്

മുഖ്യമന്ത്രി തങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രീയ വിമർശനമാണത്. എസ്ഡിപിഐ, ജമാഅത്തുമായി ഇതുവരെ ഇത്ര നിർലജ്ജമായി യുഡിഎഫ് കൂട്ടു കൂടിയിട്ടില്ല. മുസ്ലിം ലീഗിനും സമീപകാലത്ത് ഇവരോടുള്ള നിലപാടിൽ മാറ്റമുണ്ടായി. ഇത് ഉപയോ​ഗിക്കാൻ പോകുന്നത് ആർഎസ്എസാണ് എന്നും എ കെ ബാലൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk