‘ഡേയ് സന്ദീപ് വാര്യർ നീ മര്യാദക്ക് സംസാരിക്കണം’,’അതിന് നീയാരാ‍ടാ’; ഇനി വാര്യർ ജീക്കും ചാമക്കാലക്കും കോൺ​ഗ്രസിൽ ഒരുമിച്ചിരുന്ന് സംസാരിക്കാം: ട്രോൾ പൂരവുമായി സോഷ്യൽ മീഡിയ

Sandeep Warrior

സന്ദീപ് വാര്യരെ കോൺ​ഗ്രസിലേക്കാനയിച്ചതാണ് ഈ നിമിഷത്തിലെ രാഷ്ട്രീയ കേരളത്തിലെ പ്രധാന വാർത്ത. കുറച്ചു നാളായി ബിജെപി പാർട്ടി നേൃതൃത്വത്തിനോട് അതൃപ്തിയുള്ള സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്കാണ് ഇപ്പോൾ ചാടിയിരിക്കുന്നത്. എന്തായാലും ഈ രാഷ്ട്രീയ ചാട്ടം സോഷ്യൽമീഡിയയിൽ ട്രോൾ പൂരം തീർക്കുകയാണ്.

പണ്ട് ഒരു ചാനൽ ചർച്ചയിൽ കൊമ്പുകോർത്ത സന്ദീപ് വാര്യറും ചാമക്കലായുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’ ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യരെയാണ് ഇപ്പോൾ കോൺഗ്രസ് ആനയിച്ചുകൊണ്ട് വന്നതെന്ന് പറഞ്ഞ് പരിഹാസത്തോടൊപ്പം വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Also Read: ‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’; ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യർ കോൺഗ്രസിൽ!

നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് സന്ദീപ് വാര്യർ ജ്യോതികുമാർ ചാമക്കാലയെ തെമ്മാടി എന്ന് വിളിക്കുകയായിരുന്നു. തെമ്മാടി പരാമർശത്തിനു തൊട്ടു പുറകെ ചാമക്കാലയുടെ വായിൽ നിന്ന് പുറത്തുവന്നത് വികട സരസ്വതിയാണ്. സന്ദീപ് വാര്യരും വിട്ടുകൊടുത്തില്ല. മാധ്യമമാണ് ജനങ്ങൾ ഇത് കാണും എന്ന ബോധം പോലും ഇല്ലാതെ പരസ്പരം പോർ വിളിച്ച ഇരുവരും അസഭ്യവർഷമാണ് പരസ്പരം നടത്തിയത്. ഇനി എന്തായാലും എതിർത്ത് നിന്ന് ചീത്ത വിളിക്കണ്ട കോൺ​ഗ്രസിനുള്ളിൽ നിന്ന് തന്നെ പരസ്പരം വാക്കുകളുടെ നിഘണ്ടു വിപുലീകരിക്കാമെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.\

Sandeep Warrior

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk