‘ഏയ് ഓട്ടോ’ സിനിമ വന്നതിനുശേഷമാണ് ആളുകൾ ഓട്ടോറിക്ഷയെക്കുറിച്ച് അറിയുന്നത്; മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി

മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകം അറിഞ്ഞത് എന്നായിരുന്നു മോദിയുടെ പരാമർശം. ‘ഏയ് ഓട്ടോ’ സിനിമ വന്നതിനുശേഷമാണ് ആളുകൾ ഓട്ടോറിക്ഷയെക്കുറിച്ച് അറിയുന്നത്’, എന്നാണ് ഫേസ്ബുക്കിൽ മോദിയെ പരിഹസിച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി കുറിച്ചത്.

ALSO READ: പ്രായമാകുമ്പോൾ ധ്യാനം കൂടാൻ തോന്നുന്നുണ്ടോ? ആ തോന്നലിനൊരു കാരണമുണ്ട്, കൂടുതൽ അറിയാം

യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണണൽ പൊളിറ്റിക്‌സിൽ നിന്ന് പുറത്തിറങ്ങുന്ന മോദിയുടെ കാർട്ടൂൺ വരച്ചാണ് കവിയും കാർട്ടൂണിസ്റ്റുമായ റഫീഖ് അഹമ്മദ് വിഷയത്തിൽ പ്രതികരിച്ചത്. ‘ബുദ്ധൻ എന്നയാളെ കുറിച്ച് ഒരു ഉഗ്രൻ പടം വന്നിട്ടുണ്ട്, മ്മക്ക് കണ്ടാലോ?’ എന്ന് ചോദിക്കുന്നതും, തൊട്ടടുത്ത് യോദ്ധ എന്ന് എഴുതിയിരിക്കുന്നതും കാർട്ടൂണിൽ കാണാം.

ALSO READ: “മുന്‍കാല പ്രധാനമന്ത്രിമാരൊന്നും പറയാത്ത വിദ്വേഷം മോദി പ്രചരിപ്പിക്കുന്നു” ; പ്രധാനമന്ത്രിക്കെതിരെ മന്‍മോഹന്‍സിംഗ്

കഴിഞ്ഞ ദിവസമാണ് മോദി പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന് പറഞ്ഞത്. രൂക്ഷ വിമര്ശങ്ങളാണ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ നിന്നും ഉയർന്നത്. സോഷ്യൽ മീഡിയയിൽ നിവധി ട്രോളുകളും പ്രധാനമന്ത്രിക്കെതിരെ ഉണ്ടായിരുന്നു. കോൺഗ്രസും ഇന്ത്യ സഖ്യവും നിരവധി രാഷ്ട്രീയ നേതാക്കളും മോദിക്കെതിരെ വിഷയത്തിൽ രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News