ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

സാളഗ്രാമം ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജൻറ് എന്ന് സന്ദീപാനന്ദ ഗിരി. ഫോട്ടോ സാഹിത്യരം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കേസിലെ ആരോപണ വിധേയൻ കൂടിയായ സന്ദീപാനന്ദ ഗിരി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആശ്രമം തകർക്കപ്പെട്ട് ഏതാനും ദിവങ്ങൾക്കുള്ളിൽ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നിൽ നിന്നത് എ സി പി രാജേഷ് എന്ന വ്യക്തിയാണെന്നാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: ‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം കുണ്ടമൻ ഭാഗം സാളഗ്രാമം ആശ്രമം ആർ.എസ് .എസ്സുകാർ രാത്രിയുടെ മറവിൽ കത്തിച്ചപ്പോൾ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കൺട്രോൾ റൂം A C P രാജേഷാണ് തിരുവനന്തപുരത്തുള്ള ശ്രീവരാഹം,പെരുന്താന്നി NSS High School BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.!

സംഭവം നടന്ന് ഏതാനും ദിവങ്ങൾക്കുള്ളിൽ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നിൽ നിന്നതും “ടിയാൻ “തന്നെയാണ് ! നാലരവർഷം വേണ്ടിവന്നു ബിജെപി കൌൺസിലർ ഗിരികുമാറുൾപ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ.

ALSO READ: ‘മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്’, താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കും, ഉയർന്ന തിരമാലയ്ക്കും സാധ്യത

നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കിൽ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കൺട്രോൾ റൂം വാഹനം അന്നും ഇന്നും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത്തരം ആളുകളാണ് നാടിന്റെ ശാപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News