സന്ദേശ്ഖാലി അതിക്രമം; പ്രതി ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗവർണർ ആനന്ദബോസ്

സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങൾ സംഭവിച്ച കേസിൽ മുഖ്യ പ്രതി ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാജയപ്പെട്ടാൽ അതിൻ്റെ കാരണങ്ങൾ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ ഡോ സിവിആനന്ദബോസ് സർക്കാരിന് മുന്നറിയിപ്പ് നൽകി.

ALSO READ: നിങ്ങളുടെ ചര്‍മ്മവും തിളക്കം ആഗ്രഹിക്കുന്നില്ലേ… എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ഒരു കുട്ടിയെ അക്രമികൾ അമ്മയിൽ നിന്ന് പിടിച്ചെടുത്ത് എറിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൻ്റെ സത്യാവസ്ഥ പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയാൽ, കർശനമായ നടപടി സ്വീകരിക്കണമെന്നും അതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

ALSO READ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗൂഢനീക്കവുമായി കേന്ദ്രസർക്കാർ; പൗരത്വ നിയമ പ്രഖ്യാപനം ഉടനെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration