നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ‘കൈമുക്കി സാന്‍വിച്ച്’, 250 രൂപയുടെ പലഹാരം കണ്ടാല്‍ വെള്ളമിറങ്ങില്ലെന്ന് സോഷ്യല്‍മീഡിയ

ഗ്രൗണ്ട് ഉണക്കുന്ന സ്പോഞ്ചിനും പാട്ടയ്ക്കും ശേഷം ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സംഭവം കൂടി ചര്‍ച്ചയാകുന്നു. ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ മ‍ഴ തകര്‍ത്ത് പെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം സങ്കടത്തിലായെങ്കിലും നേട്ടം കൊയ്ത ചിലരാണ് ഈ പ്രത്യേക തരം സാന്‍വിച്ച് വില്‍പ്പനക്കാര്‍. പലവിലകളില്‍ പലവിധം സാന്‍വിച്ചുകള്‍ നമുക്ക് പരിചിതമാണെങ്കിലും മത്സരത്തിനിടെ വിറ്റ‍ഴിച്ച ഈ സാന്‍വിച്ചുകള്‍ മറ്റൊരിടത്തും കിട്ടിയെന്ന് വരില്ല. മാനം കറുത്താല്‍ ഇവയുടെ വിലയേറുമെന്നതും  കേട്ടുകേള്‍വിയില്ലാത്ത പ്രത്യേകതയാണ്.

ALSO READ: ബിജെപി പിന്തുണ വിഫലം: പിസി ജോര്‍ജിന്‍റെ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി, സിപിഐഎമ്മിന് വിജയം

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ സാന്‍വിച്ച് ഉണ്ടാക്കുന്ന വിധം സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്.

കുറച്ചുപേര്‍ ബ്രഡ്ഡിന്‍റെ പാക്കറ്റുകള്‍ പൊട്ടിച്ച് ഒരു മേശയില്‍ തുറന്നുവയ്ക്കുന്നു. തൊട്ടടുത്ത് മറ്റൊരാള്‍ ഒരു ചെമ്പില്‍ ഗ്ലൗസുപോലുമില്ലാതെ ഒരുതരം ക്രീമില്‍  കൈയ്യിട്ട് മുക്കി കലക്കുന്നു. ശേഷം ബ്രഡ്ഡിന്‍റെ പുറത്ത് കൈ ഉപയോഗിച്ച് ക്രീം പുരട്ടി അടുത്തുള്ളയാള്‍ക്ക് കൈമാറുന്നു. അയാളും ഗ്ലൗസില്ലാതെ ബ്രഡ്ഡ് മുറിച്ച് ആളുകള്‍ക്ക് വില്‍പ്പന നടത്തുന്നു. ഈ പലഹാരം ആദ്യം വിറ്റിരുന്നത് 150 രൂപയ്ക്കായിരുന്നു. എന്നാല്‍ മ‍ഴ പെയ്തതോടെ വില 250 ആയി ഉയര്‍ന്നു.

മത്സരം നടന്ന രണ്ട് ദിവസവും ഇവരുടെ വില്‍പ്പന പൊടിപൊടിച്ചിട്ടും ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു. സമൂഹമാധ്യമത്തില്‍ ഇന്ത്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയെയും ബിസിസിഐ യെയും ടാഗ് ചെയ്താണ് ആളുകള്‍ ഈ ദൃശ്യങ്ങല്‍ പങ്കുവെയ്ക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ്  ഉയര്‍ന്നുവരുന്നത്.

&n

bsp;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News