സഞ്‌ജുവിനെ ഔട്ടാക്കിയ തീരുമാനം; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

ഇന്നലെ ഐപിഎല്ലില്‍ നടന്ന ഡല്‍ഹി- രാജസ്ഥാന്‍ പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ പ്രതികരിച്ച് പരിശീലകന്‍ കുമാര്‍ സംഗക്കാര. സഞ്ജു ഔട്ടെന്ന അമ്പയറുടെ തീരുമാനത്തില്‍ ഡഗൗട്ടിലിരുന്ന ഞങ്ങള്‍ക്കും സംശയമുണ്ടായിരുന്നു. ക്യാച്ചെടുത്ത ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്ന സംശയം തങ്ങള്‍ക്കും ഉണ്ടായിരുന്നതായും സംഗക്കാര പറഞ്ഞു.

Also Read:  സഞ്ജുവു ഞാനും തമ്മില്‍ മികച്ച കെമിസ്ട്രി: റിഷഭ് പന്ത്

മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കുന്നതില്‍ ബുദ്ധിമുട്ടായിരുന്നു. ഇത് റീപ്ലേകളെയും ആംഗിളുകളേയും ആശ്രയിച്ചിരിക്കുന്നു, ചിലപ്പോള്‍ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതായി തോന്നും. എന്നാല്‍ കളിയില്‍ അമ്പയറുടെ തീരുമാനം അന്തിമമാണ്. ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നതാണ് സംഗക്കാര പറഞ്ഞു.

സഞ്ജുവിന്റെ ഇന്നിങ്സിനെ പുകഴ്ത്താനും സംഗക്കാര മറന്നില്ല. ‘താന്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതില്‍ സഞ്ജുവിന് കൃത്യമായി അറിയാം. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ബാറ്റര്‍ എന്ന നിലയിലും സഞ്ജുവിന് ഏകാഗ്രത പ്രധാനമാണ്. എന്നാല്‍ ഇത് പലപ്പോഴും നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ടാകാം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News