അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ

അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ. മുംബൈയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. സഹോദരന്‍ സന്തോഷ് ശിവന്‍ അടക്കമുള്ള ബന്ധുക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്റെ സംസ്‌കാരം ഓഷിവാര ഹിന്ദു ശ്മശാനത്തില്‍ നടന്നു.

അന്ധേരിയിലെ മെറിഡിയന്‍ താമസ സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പൊതു ദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരുന്നത്. വൈകീട്ട് നാലു മണി മുതല്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമായിരുന്നു അന്ത്യ കര്‍മ്മങ്ങള്‍.

Also Read : സുഷിന്റെ ഏറ്റവും ബെസ്റ്റ് സോങ് ‘തീരമേ’ അല്ല, അത് ഈ പാട്ടാണ്: ഒടുവില്‍ തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

സഹോദരന്‍ സന്തോഷ് ശിവന്‍ അടക്കമുള്ള ബന്ധുക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുവനന്തപുരത്തുള്ള ബന്ധുക്കളും മുംബൈയില്‍ എത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംഗീത് തിരുവനന്തപുരം സ്വദേശിയാണെങ്കിലും, പതിറ്റാണ്ടുകളായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, തുഷാര്‍ കപൂര്‍ അടക്കമുള്ള താരങ്ങളോടൊപ്പം ബോളിവുഡില്‍ ഏഴോളം ചിത്രങ്ങളും നിരവധി വെബ് സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തിലാണ് ഹിന്ദി ചലച്ചിത്രമായ ‘രാഖ്’ ന്റെ രചനയും നിര്‍മ്മാണവുമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘രോമാഞ്ചത്തിന്റെ ഹിന്ദി പതിപ്പിന്റെ തിരക്കിലായിരുന്നു സംഗീത് ശിവന്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസിന് കാത്തിരിക്കാതെയാണ് സംഗീത് വിട പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News