പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം. കര്‍ണാടക സംഗീതത്തെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന കൃഷ്ണയുടെ ശ്രമത്തെ അവാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു.
ALSO READ: ഡോ. നീനാ പ്രസാദിന് നൃത്യ കലാനിധി പുരസ്‌കാരം
സംഗീത കലാനിധി അവാർഡ് ജേതാവ് 2024 ഡിസംബർ 15നും 2025 ജനുവരി 1നും ഇടയിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ 98-ാമത് വാർഷിക സമ്മേളനത്തിൻ്റെയും കച്ചേരികളുടെയും അക്കാദമിക് സെഷനുകളിൽ അധ്യക്ഷത വഹിക്കുകയും 2025 ജനുവരി 1ന് അവാർഡ് സ്വീകരിക്കുകയും ചെയ്യും.
ALSO READ: മഞ്ഞുമ്മലിലെ പിള്ളേരെ സ്വീകരിച്ച് തമിഴ്‌നാടും; ബോക്സ്ഓഫീസുകളെ തകർത്ത് മുന്നോട്ട്
മലയാളിയും മുതിര്‍ന്ന മൃദംഗം കലാകാരനുമായ പാറശ്ശാല രവിക്ക് സംഗീത കലാചാര്യ പുരസ്‌കാരം സമ്മാനിക്കും. ഗീത രാജയ്ക്കും സംഗീത കലാചാര്യ പുരസ്‌കാരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here