താജ്‌മഹൽ ലക്ഷ്യമിട്ട് സംഘപരിവാർ, ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

ബാബറി മസ്ജിദിനും, ഗ്യാൻവാപിക്കും ശേഷം താജ്‌മഹലിനെ ലക്ഷ്യമിട്ട് സംഘപരിവാർ. താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനാ നേതാവ് ആഗ്ര കോടതിയിൽ ഹർജി നൽകി. താജ് മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണമെന്നും, താജ്മഹലില്‍ നടന്നുവരുന്ന ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. യുപിയിലെ വിവിധ തീവ്രഹിന്ദു സംഘടനാ ഭാരവാഹിയായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഏപ്രില്‍ 9ന് ആഗ്രാ കോടതി പരിഗണിക്കും.

ALSO READ: ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീടാണ് കോപ്പിയടിച്ചതാണെന്ന് മനസിലായത്; കണ്ണൂർ സ്‌ക്വാഡിനെ ചുരണ്ടിയെടുത്ത് ബോളിവുഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News