സൂഫി സന്യാസിയുടെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍; അഹമ്മദാബാദിൽ വർഗീയ സംഘർഷം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ പിരാനയിലെ ഇമാം ഷാ ബാവായുടെ ആരാധാനാലയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് അഹമ്മദാബാദിലെ പ്രാന്തപ്രദേശങ്ങളിൽ വർഗീയ സംഘർഷം ഉടലെടുത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘സൗത്ത് ഇന്ത്യക്കാര്‍ ഹിന്ദി വിരോധികൾ, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല’, ഹിന്ദി വേണ്ട അണ്ണാ…അമ്പാൻ്റെ ആവേശം സംഘികൾക്ക് പിടിച്ചില്ല

സൂഫി സന്യാസിയുടെ ദര്‍ഗ ആക്രമിച്ച സംഘം ഇമാം ഷായുടെ ഖബറിടം പൂർണ്ണമായും തകർത്തുകളഞ്ഞെന്നും, ദർഗക്കുള്ളിലെ ചില സ്തൂപങ്ങളും ജനൽ ചില്ലുകളും നാശമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പുറമെ വര്‍ഗീയ റിപ്പോര്‍ട്ട് ; രാജ്യത്ത് മുസ്‌ലിങ്ങൾ വർധിച്ചെന്നും ഹിന്ദുക്കൾ കുറഞ്ഞെന്നും പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയുടെ കണ്ടെത്തല്‍

ഇമാം ഷാ ബാവ റോസാ ട്രസ്റ്റ് അംഗങ്ങളാണ് തന്നെ അക്രമം നടന്ന വിവരം അറിയിച്ചതെന്നും, ഇമാം ഷായുടെ ഖബറിടം തകർക്കപ്പെട്ടതറിഞ്ഞ് നിരവധി ആളുകൾ സംഭവസ്ഥലത്തേക്കെത്തിയതെന്നും അഹമ്മദാബാദ് പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് ജാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News