‘പറയുന്നത് മലയാളിയുടെ മാനവികത, അതുകൊണ്ട് തന്നെ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി’, നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ

നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ക്ക് നേരെ ഹേറ്റ് ക്യാമ്പയിനുമായി സംഘപരിവാർ പ്രൊഫൈലുകൾ. മലയാളിയുടെ മതേതര മൂല്യങ്ങളും മറ്റും ഉയർത്തിപ്പിടിക്കുന്ന ശക്തമായ രാഷ്ട്രീയം പറയുന്ന ഡി ജോ ജോസ് ആന്റണി സിനിമക്കെതിരെയാണ് ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത്. നിരവധി സംഘപരിവാർ അനുകൂലികൾ സിനിമ മോശമാണ് എന്ന തരത്തിലാണ് കമന്റുകളും അംട്ടും ആസൂത്രിതമായി പങ്കുവെക്കുന്നത്.

ALSO READ: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ വെച്ച് ആത്മഹത്യ ചെയ്‌തു

ഒരു കേരള​ഗ്രാമത്തിൽനിന്ന് തുടങ്ങി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും എന്തിനേറെ ആശയങ്ങളുടെ അതിർത്തിവരെ മറികടക്കുന്ന രീതിയിലാണ് മലയാളി ഫ്രം ഇന്ത്യ ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാത്തിനും മുകളിൽ മനുഷ്യസ്നേഹവും മാനവികതയുമാണ് എന്ന ചിന്തയാണ് മലയാളി ഫ്രം ഇന്ത്യ പങ്കുവെക്കുന്നത്.

ALSO READ: ‘കൂലിക്കെതിരെ ഇളയരാജ’, രജനികാന്തിനും ലോകേഷിനുമെതിരെ നിയമ നടപടിക്കൊരുങ്ങി സംഗീത സംവിധായകൻ; വിഷയം പാട്ട് തന്നെ

ആദ്യ പ്രതികരണങ്ങൾ പുറത്തുവരുമ്പോൾ ‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളിയുടെ തിരിച്ചുവരവാണ് എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ കഴിഞ്ഞ ദിവസം റെക്കോർഡുകൾ തീർത്ത ചിത്രം കോമഡി ഇമോഷൻ രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News