മമ്മൂട്ടിയെ അനുകൂലിച്ചു, സ്വന്തം നേതാവിനെ തന്നെ തെറിവിളിച്ച് സംഘപരിവാർ

മമ്മൂട്ടിയെ അനുകൂലിച്ച് പോസ്റ്റിട്ട ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി ബിജെപി നേതാവ് രാധാകൃഷ്ണൻ പങ്കുവെച്ചത്. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്നാണ് രാധാകൃഷ്ണന്റെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെയാണ് സംഘപരിവാർ വിദ്വേഷ കമന്റുകൾ.

ALSO READ: ജാർഖണ്ഡിൽ 32 കോടിയുടെ കള്ളപ്പണക്കേസ്: കോൺഗ്രസ് മന്ത്രി ആലംഗീർ ആലത്തെ ഇ.ഡി അറസ്റ്റ് ചെയ്തു

മഹാനടനെന്നും നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹമെന്നാണ് രാധാകൃഷ്ണൻ കുറിച്ചത്.അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല എന്നും എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ് എന്നുമാണ് രാധാകൃഷ്ണൻ വ്യക്തമാക്കിയത് .ഈ പോസ്റ്റിനു താഴെയാണ് രാധാകൃഷ്ണനെതിരെ വിമർശനം ഉയരുന്നത്.

ALSO READ: ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

എ എൻ രാധാകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്

കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടൻ.നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല.
എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്.
മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News