ഷെയ്ൻ നിഗമിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം, ഉണ്ണിമുകുന്ദനെ നിർമാണ കമ്പനിയായ ‘UMF’ ൻ്റെ പേരിൽ അധിക്ഷേപിച്ചെന്ന് ആരോപണം

നടൻ ഷെയ്ൻ നിഗമിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. ഉണ്ണിമുകുന്ദനെ നിർമാണ കമ്പനിയായ UMF ൻ്റെ പേരിൽ അധിക്ഷേപിച്ചെന്ന് കാണിച്ചാണ് നിരവധി പേർ താരത്തെ മതപരമായും മറ്റും സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്. നിരവധി മോശം കമന്റുകളും ഭീഷണിയുമാണ് ഷെയ്ൻ നിഗത്തിനെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

ALSO READ: ‘ഉമ്മയും മകനുമല്ല പങ്കാളികളാണ്’, വിവാഹ മോചിതയെ കല്യാണം കഴിച്ചാൽ എന്താണ് പ്രശ്നം? പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി നൽകി ടി ടി ഫാമിലി

ലിറ്റിൽ ഹാർട്സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയായ UMF ൻ്റെ പേരിൽ താരത്തെ അപമാനിച്ചെന്നും മറ്റുമാണ് സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നത്. എന്നാൽ ഈ കാരണം കാണിച്ച് കൃത്യമായ വർഗീയതയാണ് സംഘപരിവാർ പ്രൊഫൈലുകൾ പടച്ചുവിടുന്നത്.

ALSO READ: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ, സൂര്യാഘാതമേറ്റെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News