അയോധ്യ രാമക്ഷേത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപി

അയോധ്യ രാമക്ഷേത്രം മുന്‍നിര്‍ത്തിയുളള തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപി. ദേശീയ നേതാക്കള്‍ കുടുംബ സമേതം അയോധ്യ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം. അയോധ്യ ക്ഷേത്രത്തിനു സമീപം 13 ക്ഷേത്രങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. പ്രതിഷ്ഠ ചടങ്ങ് ജനങ്ങളിലെക്കെത്തിക്കാന്‍ പരസ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ കോടികളാണ് ബിജെപി സര്‍ക്കാര്‍ ഒഴുക്കിയത്.

Also read:നടന്നത് 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ഇഡി എത്തുന്നതിന് തൊട്ടുമുൻപേ ജീപ്പിൽ രക്ഷപെട്ട് ‘ഹൈറിച്ച്’ ദമ്പതികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാതിനിര്‍മ്മാണം മാത്രം പൂര്‍ത്തിയായ അയോധ്യ രാമക്ഷേത്രം മുന്‍ നിര്‍ത്തിയുളള പ്രചരണം ശക്തമാക്കുകയാണ് ബിജെപി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി കഴിഞ്ഞു. അയോധ്യയെ ആഗോള ആത്മീയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് അയോധ്യയ്ക്ക് സമീപം 13 ക്ഷേത്രങ്ങള്‍ കൂടി നിര്‍മിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.

Also read:കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

അവയില്‍ ആറെണ്ണം രാമക്ഷേത്ര സമുച്ചയത്തിന് അകത്തും ഏഴെണ്ണം പുറത്തുമാണ് നിര്‍മ്മിക്കുന്നത്. വരുന്ന രണ്ട് മാസം അയോധ്യയിലേക്ക് പരമാവധി പേരെ എത്തിക്കാനുളള നീക്കവും ബിജെപി തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ യാത്രാസൗകര്യം ഭക്ഷണവും നല്‍കി ആളുകളെ അയോധ്യയിലെക്ക് എത്തിക്കും. ഒരു ദിവസം അമ്പതിനായിരം പേരെ എത്തിക്കാനാണ് നിര്‍ദേശം. കൂടാതെ ബിജെപി ദേശീയ നേതാക്കള്‍ കുടുംബ സമേതം അയോധ്യ സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News