നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറന്ന് സര്‍ക്കാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലൂടെ തകര്‍ന്നുപോയത് കേരളത്തില്‍ അന്ധവിശ്വാസവും വര്‍ഗീയതയും ആളികത്തിക്കാനുളള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ്.
സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയ്ക്ക് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലെ മണിയന്‍ എന്ന ഗോപനെ ഗോപന്‍സ്വാമിയാക്കി. കല്ലറയെ സമാധിയാക്കി. മരണത്തിന് പിറകിലെ ദുരൂഹത ചോദ്യം ചെയ്തപ്പോള്‍ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യരുതെന്ന് ഭീഷണി മുഴക്കിയത് സംഘപരിവാറാണ്.
കല്ലറ തുറന്ന് പരിശോധിക്കാന്‍ വന്നവരോട് ഖബര്‍ തുറക്കുമോ എന്ന് ചോദിച്ച വര്‍ഗീയത ആളിക്കത്തിക്കാനും ആസുത്രിത ശ്രമം നടന്നു. അന്ധവിശ്വാസം ആളികത്തിച്ച് സുവര്‍ണ്ണാവസരം ഒരുക്കാനുളള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുത്തത് ഇടതുപക്ഷം മാത്രമാണ്.
ഗോപന്റെ കല്ലറ തുറന്നെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൈക്കോടതിയുടെ പിന്തുണയോടെ ഗോപന്റെ കല്ലറ തുറക്കുമ്പോള്‍ തലകുനിക്കുന്നത് സംഘപരിവാറാണ്.
Also Read : മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ; ഗോപന്റെ കല്ലറ തുറന്നു
അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍റെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്നകാര്യങ്ങളായിരുന്നു. ഇരിക്കുന്ന നിലയിലാണ് ഗോപന്‍റെ മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here