മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു; വി കെ സനോജ്

മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു, പക്ഷേ കേരളത്തിലെ മതനിരപേക്ഷ മനസ് അതിനെ എതിർത്തു എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്. ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ് തിരുവനന്തപുരം ജില്ലാ മധ്യ മേഖല ജാഥാ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read; നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

ഷംസീറിനെതിരെയുള്ള ആരോപണത്തിൽ വർഗീയ കലാപത്തിനുള്ള ഒരുക്കമാണ് സംഘപരിവാർ നടത്തുന്നത്. നിയമസഭാ സ്പീക്കർ നിർവഹിച്ചത് ഭരണഘടനാ പരമായ ഉത്തരവാദിത്തം ആണെന്നും വി കെ സനോജ് പറഞ്ഞു. അതേസമയം എൻ എസ് എസിന്റെ പ്രസ്ഥാവന നവോത്ഥാനത്തെ പിന്നോട്ട് അടിക്കുന്നത് ആണെന്നും പ്രസ്ഥാവനയെ ആരും പിന്തുണയ്ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ കാലമൊക്കെ മാറി, രാജ്യത്തെ യുവജനങ്ങൾ തെരുവിൽ ആണെന്നും തൊഴിലില്ലാതെ ജനങ്ങൾ നട്ടം തിരിയുമ്പോൾ നിയമനം സ്വകാര്യവത്കരിക്കുന്നു എന്നും വി കെ സനോജ് പറഞ്ഞു.

also read; ‘അൽഫാമിൻറെ പേരിൽ അടി’, തിരുവമ്പാടിയിൽ ഉണ്ടായ സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News