മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമം: മുഖ്യമന്ത്രി

മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജനിച്ചുവളര്‍ന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്ന സാഹചര്യമാണുള്ളത്. മതത്തെ രാഷ്ട്രീയവത്ക്കരിച്ചുക്കൊണ്ട് സംഘപരിവാര്‍ പൊതുമണ്ഡലത്തെ മലീനസമാക്കുന്നു. ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിക്കാനാണ് ബിജെപി തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൈവങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷ്ഠിച്ച് മതവികാരത്തെ സങ്കുചിത രാഷ്ട്രീയത്തിനായി ചൂഷണം ചെയ്ത് വീണ്ടും ഒരിക്കല്‍ കൂടി ഭരണാധികാരത്തിലെത്താനാണ് സംഘപരിവാര്‍ പരിശ്രമിക്കുന്നത്. അവിടെയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്.
വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സമ്മതിദായകരുടെ അംഗീകാരം നേടുന്നത്. മറ്റൊരു തരത്തിലുള്ള ഭേദചിന്തയും വളര്‍ത്തിക്കൊണ്ടല്ല. ഭരണാധികാരികള്‍ മതചടങ്ങിന്റെ പുരോഹിതരാകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ALSO READ:കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

ദേശീയ അടിയന്തരാവസ്ഥയില്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ഭരണകൂടത്തിന്റെ അപ്രീതിക്ക് വിധേയമാകുന്നവര്‍ തുറുങ്കില്‍ അടക്കപ്പെട്ടു. ഇന്ന് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു. ഭരണഘടനയുടെ അന്തസത്തയെ കേന്ദ്രം ചോര്‍ത്തി കളയുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ യൂണിയന്‍ സര്‍ക്കാരിന്റെ കീഴ്ഘടകങ്ങള്‍ അല്ല, എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ കടന്ന് യൂണിയന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൗരത്വത്തിന് ഉള്‍പ്പെടെ മതം ഒരു ഘടകമാക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ കേരളം ഹര്‍ജി നല്‍കി. അന്ധവിശ്വാസത്തിന് പ്രചാരണം നല്‍കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ചിലര്‍ തള്ളിവിടുന്നു. ഭരണകൂടം അന്ധവിശ്വാസത്തിന് വളക്കൂറുള്ള മണ്ണാക്കി രാജ്യത്തെ മാറ്റുന്നു. NCERT പുസ്തകങ്ങളില്‍ നിന്ന് സംഘപരിവാറിന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റി. കേരളം ഇതിന്റെ തിരുത്തല്‍ ശക്തിയായി എന്നത് അഭിമാനകരം. ഇന്ത്യയുടെ ചരിത്രം ബഹുസ്വരതയുടെ ചരിത്രമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ALSO READ:രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ടീസ്റ്റ സെതല്‍വാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News