കുട്ടികളെ കരുവാക്കി സംഘപരിവാര്‍ വ്യാജ പ്രചാരണം; വസ്‌തുത ഇങ്ങനെ…

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള തിരക്ക് വര്‍ദ്ധിച്ചതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ആയുധമാക്കുന്നതിനിടയില്‍ വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍. കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണ്. കുഞ്ഞുങ്ങളെ പോലും വെറുതെവിടുന്നില്ല എന്നു കാട്ടിയാണ് പ്രചരണം. ഇതിനായി ഉപയോഗിക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ്. കേരള സര്‍ക്കാരിനെയും ശബരിമലയെയും ലക്ഷ്യമിട്ട് വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാര്‍ പ്രൊഫലുകളും വലിയ പ്രചരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശബരിമലയില്‍ അച്ഛനെ കാണാതെ കരയുന്ന കുട്ടിയെന്ന പേരിലുള്ള വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളും വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍.

ALSO READ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രജ്‌ഞ ചെയ്തു

അച്ഛനെ കാണാതെ പരിഭ്രമിച്ച കുട്ടി പൊലീസിനോട് കരഞ്ഞുകൊണ്ട് അച്ഛനെ കണ്ടെത്തിതരണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നു എന്ന തരത്തിലായിരുന്നു പ്രചരണം. വീഡിയോ വൈറലാവുകയും ചെയ്തു. ഇത് പല മാധ്യമങ്ങളും ഏറ്റുപിടിച്ചിരുന്നു. എന്നാല്‍ 27 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ കാണുന്ന കുട്ടി അച്ഛനില്‍ നിന്നും അകന്നുപോകുക ആയിരുന്നില്ല, മറിച്ച് കുട്ടിയെ ബസില്‍ ഇരുത്തിയിട്ട് തൊട്ടടുത്തുള്ള കടയിലേക്കാണ് കുട്ടിയുടെ അച്ഛന്‍ പോയത്. ഇതിനിടയില്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ കുട്ടി പേടിച്ച് അച്ഛനെ വിളിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് പൊലീസു ഉദ്യോഗസ്ഥന്‍ ഓടിയെത്തി. പേടിച്ചു കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിച്ചു. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്‍ എത്തുകയും കുട്ടി കരച്ചില്‍ നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ ബസ് എടുക്കുമ്പോള്‍ പൊലീസിന് നേരെ കുട്ടി കൈവീശിക്കാണിച്ചിട്ടാണ് പോയതും. ഇതിനെ ശബരിമലയിലെ തിരക്ക് കാരണം കുട്ടിക്ക് അച്ഛനെ നഷ്ടമായെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ജനങ്ങള്‍ വിഷമിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration