സാദിഖലിയു​ടെ പ്രസംഗം സ്വാഗതം ചെയ്ത് സംഘ്പരിവാർ; ന്യൂനപക്ഷങ്ങൾ കരുതിയിരിക്കണം- ഐ.എൻ.എൽ

മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്രം സംബന്ധിച്ച പ്രസംഗത്തെ സംഘപരിവാർ ജിഹ്വ ജന്മഭൂമി സ്വാഗതം ചെയ്തതിനു പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാൻ മതേതര വിശ്വാസികൾ, പ്ര​ത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾ തയ്യാറാവണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

ALSO READ: “നികുതി വിഹിതം ബിജെപി സർക്കാരിൻ്റെ കാലത്ത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കി, ഇത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി”: മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ ആശ്ചര്യകരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങുന്ന ജന്മഭൂമി മുഖപ്രസംഗം രാമക്ഷേത്രത്തെ പിന്തുണച്ചു കൊണ്ടുള്ള മുസ്‍ലിം ലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാർഹവും കൗതുകകരവുമായാണ് വിശേഷിപ്പിക്കുന്നത്. അയോധ്യയിൽ നിർമിച്ചിരിക്കുന്ന രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിർമിച്ചതെന്നും ലീഗ് അധ്യക്ഷൻ ഔദ്യോഗികമായി പറഞ്ഞതിൽ പത്രം പുതുമ കാണുന്നുണ്ട്. മുസ്‍ലിം ലീഗിന്റെ പുതിയ നിലപാടിനെ പ്രശംസിക്കുന്ന സംഘ്പരിവാർ, കാതലായ രാഷ്ട്രീയ മാറ്റം കാണുന്നതിൽ അദ്ഭുതപ്പെടാനില്ല. ഇന്നലെ നാഗ്പൂർ മുൻസിപ്പാലിറ്റിയിൽ രണ്ട് ലീഗ് അംഗങ്ങൾ ബിജെപി മുന്നണിയുടെ ഭാഗമായത് നവ കോലീബി സഖ്യത്തിന്റെ പിറവിയാണ് ചൂണ്ടിക്കാട്ടുന്നത്. വൈദേശികാടിമത്വത്തിന്റെ കളങ്കം പേറുന്ന അയോധ്യയിലെ തർക്ക മന്ദിരം എന്ന് ബാബരി മസ്ജിദിനെക്കുറിച്ച് ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ്പരിവാർ നിലപാടിൽ മാറ്റമില്ലെന്ന് കൂടി സംഘ് ജിഹ്വയിലൂടെ വ്യക്തമാവുന്നുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News