സംഘപരിവാറിന്റെ മുഖ്യ അജണ്ട ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നീക്കം സജീവം

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നു. ഇതിന് വേണ്ടി രൂപീകരിക്കപ്പെട്ട രാംനാഥ്‌ കോവിന്ദ്‌ സമിതി പൊതുജനങ്ങളിൽ നിന്ന്‌ അഭിപ്രായശേഖരണം തുടങ്ങി. ജനുവരി 15 വരെ സമിതിയുടെ വെബ്‌സൈറ്റ്‌ ‘onoe.gov.in’ലും ഇ–മെയിൽ വിലാസം ‘sc-hle@gov.in’ലും പൊതുജനങ്ങൾക്ക്‌ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. വിവിധ മാധ്യമങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നെന്ന്‌ അറിയിച്ച്‌ സമിതി പരസ്യം നൽകിയിരുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള സാധ്യതകൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുകയാണ്‌ കോവിന്ദ്‌ സമിതിയുടെ ചുമതല.

ALSO READ: കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല; വി.മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയത്തോടുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണങ്ങൾ ഉൾപ്പെടെ ഇതുവരെയുള്ള പുരോഗതി അവലോകനം ചെയ്യാൻ കൂടെയാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News