സംഘി ചാൻസിലർ കേരളം വിടുക; ഡിസംബർ 18ന് ഡിവൈഎഫ്ഐയുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും

കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവർണക്കെതിരെ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി ക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ പോരാട്ടത്തിന് നേരെ ഇരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പവും മാന്യതയും കണക്കാക്കാതെ ഒരു തെരുവ് ഗുണ്ടയുടെ നിലവാരത്തിൽ ചാൻസിലർ വിദ്യാർത്ഥികൾക്ക് നേരെ അധിക്ഷേപം നടത്തുന്നു.

ALSO READ: കല്യാണത്തിന് പോയിട്ട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ താമസിച്ച് അലമ്പുണ്ടാക്കാൻ ചാൻസലർക്ക് അധികാരം നൽകുന്ന ഒരു ക്ലോസും നിയമത്തിൽ കണ്ടില്ല: ഗവർണറെ വിമർശിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിന

ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാൻസിലർ കേരളം വിടുക #sanghichancellor #quitkerala എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും കേരളത്തിലെ തിരമുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News