ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരികെ എത്തി നടി സാനിയ ഇയ്യപ്പന്‍. പഠനത്തിന്റെ തിരക്കുകളും കരാര്‍ ഒ്പ്പിട്ട സിനിമകളുടെ ഡേറ്റും തമ്മില്‍ ഒത്തുപോകാത്ത സാഹചര്യത്തിലാണ് പഠനം ഉപേക്ഷിച്ച് സിനിമ തന്നെ തിരഞ്ഞെടുക്കാന്‍ താരം തീരുമാനിച്ചത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ ‘ആക്ടിങ് ആന്‍ഡ്‌പെര്‍ഫോമന്‍സ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ALSOREAD: കൊല്ലത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

‘ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികള്‍ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മില്‍ ക്ലാഷായി. ലീവും ലഭിക്കാതെ ഇരിക്കുന്ന സാഹചര്യം വന്നു. അതുകൊണ്ട് ഗിയര്‍ മാറ്റാന്‍ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചു വരുന്നു.” സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ALSO READ: വെജിറ്റബിൾ സ്റ്റൂ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കിയാലോ?

തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയില്‍ സെപ്തംബറില്‍ ആരംഭിച്ച കോഴ്‌സിനായിരുന്നു സാനിയ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News