ഖുല പ്രകാരം സാനിയ മിര്‍സ വിവാഹ മോചനം നേടി; വെളിപ്പെടുത്തലുമായി പിതാവ്

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയതായി സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങൾ എന്നായിരുന്നു പിതാവ് പറഞ്ഞത്. സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ഷുഹൈബ് മാലിക്ക് വീണ്ടും വിവാഹം കഴിച്ചെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് സാനിയയുടെ പിതാവ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാക് നടി സന ജാവേദിനെയാണ് ഷുഹൈബ് മാലിക്ക് വിവാഹം കഴിച്ചത്.

ALSO READ:കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് ശുഐബ് മാലികിന്റെ വിവാഹം. ശുഐബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെതന്നെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് വിവാഹ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

ഷുഹൈബ്- സാനിയ ദമ്പതികള്‍ക്ക് ഒരുമകനുണ്ട്. സാനിയയും ശുഐബ് മാലികും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഇവർ സ്ഥിരീകരിച്ചിരുന്നില്ല. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിൽ ഒരു മകനുമുണ്ട്. പിന്നീടും സാനിയ കളിക്കളത്തിൽ സജീവയായിരുന്നു. കഴിഞ്ഞ വർഷമാണ് സാനിയ ടെന്നീസിൽ നിന്ന് വിരമിച്ചത്.

ALSO READ: റെക്കോര്‍ഡ് തുകയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ അവകാശം സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News