വിവാഹവും വിവാഹമോചനവും കഠിനമാണ്; ഡിവോഴ്‌സ് വാർത്തക്കിടെ ചർച്ചയായി സാനിയ മിർസയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.’വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന കുറിപ്പാണ് സാനിയയുടെ സ്റ്റോറി. ഭർത്താവും മുൻ പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന വർത്തകൾക്കിടയിടെയാണ് സാനിയയുടെ ഈ പോസ്റ്റ് പുറത്ത് വന്നിരിക്കുന്നത്.

2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ശുഐബ് മാലിക്കുമായി സാനിയയുടെ വിവാഹം. എന്നാൽ വേർപിരിയുകയാണെന്ന വാർത്ത വന്ന സമയത്ത് ഇത് ഇരുവരും നിഷേധിച്ചിരുന്നു.അതേസമയം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. വിവാഹമോചന വാർത്തകൾ ചർച്ചയാകുന്ന അവസരത്തിലാണ് ഈ പോസ്റ്റ്.

ALSO READ: ഫാസ്റ്റ്ടാഗ് കെവൈസി ജനുവരി 31 ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണം; പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി

ഇരുവർക്കും അഞ്ചുവയസ്സുകാരനായ ഇസാൻ മിർസ മാലിക് എന്ന മകനുണ്ട്. സമൂഹമാധ്യമങ്ങളിൽ വന്ന ഫോട്ടോകളിൽ ഇരുവരും ഒന്നിച്ചില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിരുന്നു. കൂടാതെ ഒരുമിച്ചുള്ള പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും നിരവധിയാളുകൾ ചൂണ്ടിക്കാട്ടി .

ALSO READ: ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News