‘റിഫ്ലക്ട്’; സാനിയ മിർസക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

അടുത്തിടെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കുമായുള്ള ടെന്നീസ് തരാം സാനിയ മിർസയുടെ വിവാഹമോചന വാർത്തകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മാത്രവുമല്ല ഷൊയ്ബ് ടിവി താരം സന ജാവേദിനെ വിവാഹം കഴിച്ചതും വാർത്തകളിൽ ഇടംപിടിക്കുകയും ചർച്ചയാവുകയും ചെയ്തു.

ALSO READ: പാരിസ് ഫാഷന്‍ വീക്ക്; റാംപില്‍ താരമായി റോബോട്ട്; വീഡിയോ

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സാനിയ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തിയത്. മാലിക് വഴിപിരിഞ്ഞെങ്കിലും സാനിയ മിര്‍സയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന രീതിയിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

റിഫ്ലക്ട് (Reflect) എന്ന തലക്കെട്ടോടെയാണ് തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്യുകയായിരുന്നു. . ഒരു കണ്ണാടിയില്‍ മുഖം നോക്കുന്ന സാനിയയുടെ ഫോട്ടോയാണ് ചിത്രത്തില്‍. നൂറുകണക്കിന് ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കമന്‍റുകളുമായി എത്തി. വെറും ഒന്‍പത് മണിക്കൂര്‍ കൊണ്ട് മൂന്ന് ലക്ഷത്തോളം ലൈക്ക് ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് പാക് നടി സന ജാവേദിനെ കല്യാണം കഴിച്ചതായി ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അറിയിച്ചത്. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2010ലായിരുന്നു സാനിയ മിര്‍സയുമായുള്ള ഷൊയ്ബ് മാലിക്കിന്റെ വിവാഹം .

ALSO READ: എന്താണോ ചെയ്യരുതെന്നു കോടതി പറഞ്ഞത്, അതു വീണ്ടും ആവർത്തിക്കുകയാണ് ഇഡി; ഡോ.തോമസ്‌ ഐസക്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News