അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്, വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; സാനിയ മിര്‍സ

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്ന് സാനിയ മിര്‍സ. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നതായും സാനിയ വ്യക്തമാക്കി.

ALSO READ: നടപൂജകൾ പൂർത്തിയാക്കി ശബരിമല ഇന്ന് അടച്ചു

അതേസമയം വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുല’ നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന്‍ മിര്‍സ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞദിവസം ഷൊയ്ബ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹ ഫോട്ടോകളിലൂടെയാണ് താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക്ക് വിവാഹം കഴിച്ചത്. മാലിക്കിന്‍റെ മൂന്നാം വിവാഹവും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. വിവാഹ വാര്‍ത്തക്ക് പിന്നാലെ സന ജാവേദ് ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.

ALSO READ: സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News